ഓൺലൈനിൽ ഓണ സൗഹൃദം

തിരുവനന്തപുരം: ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം ജൂബിലി നഗർ യൂനിറ്റ് ഓണം സുഹൃദ്സംഗമം സംഘടിപ്പിച്ചു. 'ഓൺലൈനിൽ ഒരു ഓണ സൗഹൃദം'എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പങ്കെടുത്തു. ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം മുൻ ജില്ല പ്രസിഡൻറ് നുസ്​റത്ത്, ശാഹീൻ ബാഗ് സമര നായിക സൗഭാഗ്യകുമാരി, വക്കം മൗലവി ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സജിത, സിസ്​റ്റർ മറിയാമ്മ കളത്തിൽ, വിജയശ്രീ ബിന്ദു ദാസ്, സക്കീന, സൂര്യ, ഷീജ സുധീർ, കുമാരി ശോഭ, ലീന, ലളിത രാഖി പ്രതാപ്, മഹിമ, സുനിജ, ആരുതി തുടങ്ങിയവർ പ​െങ്കടുത്തു. മെഹർ മാഹീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാർഥനാഗീതം ഫാത്തിമ നവാസും സ്വാഗതം സബീന ഷറഫും ഷറഫുന്നിസ നന്ദിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.