വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ വരുമാനത്തിനുള്ള മേഖലയാക്കി -മുല്ലപ്പള്ളി തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മേഖലയാക്കി മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. അധ്യാപകദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പോള ശക്തികളെ സഹായിക്കാനും മൂലധനശക്തികള്‍ക്ക് സ്വാധീനം ഉറപ്പിക്കാനുമുള്ളതാണ് നവ വിദ്യാഭ്യാസനയം. വിദ്യാഭ്യാസവകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായിട്ടും ഈരംഗം പൂർണമായും കുത്തഴിഞ്ഞു. അധ്യാപകര്‍ അസംതൃപ്തരാണ്. ഈ മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നില്ല. അധ്യാപകരോടുള്ള അവഗണന സമൂഹത്തോടുള്ള അവഹേളനമാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു അധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമസ്ത മേഖലയിലും പരാജായപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കി മാറ്റിയെന്നും അേദ്ദഹം പറഞ്ഞു. എം. സലാവുദ്ദീന്‍, മുഹമ്മദ് റാഫി, അനില്‍ വട്ടപ്പാറ, നിസാം ചിതറ, നെയ്യാറ്റിന്‍കര പ്രിന്‍സ്, അനില്‍ വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.