Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസത്തെ...

വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ വരുമാനത്തിനുള്ള മേഖലയാക്കി ^മുല്ലപ്പള്ളി

text_fields
bookmark_border
വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ വരുമാനത്തിനുള്ള മേഖലയാക്കി -മുല്ലപ്പള്ളി തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മേഖലയാക്കി മാറ്റിയെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യാപകദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്പോള ശക്തികളെ സഹായിക്കാനും മൂലധനശക്തികള്‍ക്ക് സ്വാധീനം ഉറപ്പിക്കാനുമുള്ളതാണ് നവ വിദ്യാഭ്യാസനയം. വിദ്യാഭ്യാസവകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായിട്ടും ഈരംഗം പൂർണമായും കുത്തഴിഞ്ഞു. അധ്യാപകര്‍ അസംതൃപ്​തരാണ്. ഈ മേഖലയിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നില്ല. അധ്യാപകരോടുള്ള അവഗണന സമൂഹത്തോടുള്ള അവഹേളനമാണ്. ഇടത്​ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു അധ്യാപകദിനവും സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സമസ്ത മേഖലയിലും പരാജായപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കി മാറ്റിയെന്നും അ​േദ്ദഹം പറഞ്ഞു. എം. സലാവുദ്ദീന്‍, മുഹമ്മദ്​ റാഫി, അനില്‍ വട്ടപ്പാറ, നിസാം ചിതറ, നെയ്യാറ്റിന്‍കര പ്രിന്‍സ്, അനില്‍ വെഞ്ഞാറമൂട് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story