കൊല്ലപ്പെട്ടവരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല; സി.പി.എം ജില്ല സെക്രട്ടറിയെ തള്ളി ഡി.വൈ.എഫ്.ഐ

*കൊലപാതക ഗൂഢാലോചനയിൽ ഡി.സി.സി നേതാക്കൾക്കടക്കം പങ്ക്​ തിരുവനന്തപുരം: കൊല്ലപ്പെട്ടവര്‍ സ്വയരക്ഷക്കായി ആയുധങ്ങള്‍ കരുതിയിട്ടുണ്ടാകാമെന്ന സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പ​ൻെറ പ്രസ്താവന തള്ളി ഡി.വൈ.എഫ്.ഐ. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ. റഹിം അറിയിച്ചു. പിടിയിലായ പ്രതികൾക്ക് ആർക്കും പരിക്കേറ്റില്ല എന്നത് അതി‍ൻെറ തെളിവാണ്. കൊല്ലപ്പെട്ട മിഥിലാജി​േൻറ​െതന്ന പേരിൽ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങൾ വ്യാജമാണെന്നും റഹിം പറഞ്ഞു. കൊലപാതക ഗൂഢാലോചനയിൽ ഡി.സി.സി നേതാക്കൾക്കടക്കം പങ്കുണ്ട്. കോൺഗ്രസ്‌ ബ്ലോക്ക് നേതാക്കളായ ആനക്കുടി ഷാനവാസ്‌, ആനാട്‌ ജയൻ, പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തു. ഇവർ മുഖ്യപ്രതി സജീവുമായി നേരിട്ട്‌ ബന്ധം പുലർത്തിയിട്ടുണ്ട്‌. പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോൺഗ്രസ്‌ ഏറ്റെടുത്തതിൻെറ തെളിവാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. ഇതിന്‌ പിന്നിൽ അടൂർ പ്രകാശ്‌ എം.പിയാണ്‌. കേസിലെ പ്രതിയെ അടൂർ പ്രകാശ്‌ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. ഇരുവരും കണ്ട തീയതി പിന്നീട് വെളിപ്പെടുത്തും. ഇരകളുടെ കുടുംബത്തെ വ്യക്‌തിഹത്യ ചെയ്യുന്ന നിലപാട്‌ തിരുത്താൻ കോൺഗ്രസ്‌ നേതൃത്വം തയാറാകണമെന്നും റഹിം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.