കണക്കിലധികം കരുതൽ; അംഗീകാരമായി അധ്യാപക അവാർഡ്

പാലോട്: കുട്ടികൾ എത്തുന്നില്ലെങ്കിലും സ്കൂളിനോടുള്ള സ്വാമിനാഥൻ സാറി​ൻെറ കരുതലിന് കുറവുവന്നിട്ടില്ല. പൊടിയും മാറാലയുമില്ലാത്ത ക്ലാസ് മുറികളും മുറ്റത്ത് തഴച്ചുവളരുന്ന പച്ചക്കറികളും പൂച്ചെടികളും അത് സാക്ഷ്യപ്പെടുത്തും. സ്കൂളും കുട്ടികളും ജീവവായുപോലെ പ്രധാനമെന്ന് കരുതുന്ന സ്വാമിനാഥൻ സാറിനുള്ള അംഗീകാരമാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാർഡ്. പ്രൈമറി വിഭാഗത്തിലാണ് പാലോട് പേരക്കുഴി സർക്കാർ എൽ.പി സ്കൂൾ പ്രഥമാധ്യാപകനായ കെ. സ്വാമിനാഥൻ പുരസ്കാരം ചൂടിയത്. പൂജപ്പുര തമലം തട്ടാമല ലെയിൻ മഴവില്ലിൽ കെ. സ്വാമിനാഥൻ സ്ഥാനക്കയറ്റം ലഭിച്ച് പേരക്കുഴി സ്കൂളിലെത്തുന്നത് ഒരുവർഷം മുമ്പാണ്. ചുരുങ്ങിയ സമയത്തിൽ സ്കൂൾ മുറ്റം കൃഷി സൗഹൃദമാക്കി. സ്കൂൾ റേഡിയോയും മിനി തിയറ്ററും ഒരുക്കി. വീട്ടിലൊരു പുസ്തകപ്പുര പദ്ധതിക്കും രൂപം കൊടുത്തു. പ്രാഥമിക വിദ്യാഭ്യാസം നേടിയ ആലപ്പുഴ പുറക്കാട് സ്കൂളിലാണ് ഒൗദ്യോഗിക ജീവിതവും ആരംഭിച്ചത്. കുട്ടികൾക്കായി 16 ഷോർട്ട് ഫിലിമുകൾ നിർമിച്ചു. ഈ മേഖലയിൽ 20 അവാർഡുകൾ നേടി. മൂന്ന് പുസ്തകങ്ങളും പുറത്തിറക്കി. ഗുരുശ്രേഷ്ഠ അവാർഡ്, ഗാന്ധിദർശൻ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. വിക്​ടേഴ്സ് ചാനലിലെ ക്ലാസിൽ ആറാംതരം ഗണിതം പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. സെക്ര​േട്ടറിയറ്റ് ഉദ്യോഗസ്ഥ സീനയാണ് ഭാര്യ. മകൾ ഡിഗ്രി വിദ്യാർഥി ദേവകൃഷ്ണ. കുട്ടികളുടെയും സ്കൂളി​ൻെറയും ഉന്നതിക്കായി പ്രയത്​നിക്കുന്ന സ്വാമിനാഥൻ സാറിന് അർഹതക്കുള്ള അംഗീകാരമാണ് അവാർഡെന്ന് പി.ടി.എ പ്രസിഡൻറ്​ വി.എൽ. രാജീവ് പറഞ്ഞു. ചിത്രം. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് വീടുകളിലെത്തി വൃക്ഷത്തൈകൾ നൽകുന്ന സ്വാമിനാഥനും സഹപ്രവർത്തകരും IMG-20200904-WA0033 IMG-20200904-WA0045 ചിത്രം.. സ്വാമിനാഥൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.