കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക്​ ഉത്സവബത്ത ഉടൻ നൽകണം- ടി.പി.എഫ്‌

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ പെൻഷൻകാർക്ക്​ ഓണത്തിന്​ അനുവദിച്ച ഉത്സവ ബത്ത ഉടൻ നൽകണമെന്ന്​ ടി.പി.എഫ്‌ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പെൻഷൻ സ്‌റ്റാറ്റ്യൂട്ടറിയാണെന്നും അതിനാൽ അത്​ സർക്കാറാണ്​ നേരിട്ട്​ നൽകേണ്ടതെന്നും ഹൈകോടതിവിധി നിലനിൽക്കുന്നുണ്ട്​. ഇതിന്​ വിരുദ്ധമായി പെൻഷൻ സഹകരണവകുപ്പുവഴി നൽകുന്നത്​ നീതീകരണമില്ലാത്തതാണ്​. കോടതിവിധിക്കു അനുസ്യൂതമായി പെൻഷനും ഉത്സവബത്ത ഉൾപ്പെടെ സർക്കാർ നൽകണമെന്ന്​ സംസ്ഥാന ജനറൽ സെക്രട്ടറി കെ. അശോക്​കുമാർ ​ആവ​ശ്യ​െപ്പട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.