സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് നടപടി വേണം -കെ.എന്‍.എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സമ്പദ്ഘടന തകര്‍ന്നടിഞ്ഞതി​ൻെറ ഫലമായി രാജ്യത്തെ കോടിക്കണക്കായ ജനങ്ങള്‍ ഒരുനേരത്തെ വിശപ്പടക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുമ്പോള്‍ കളിപ്പാട്ടങ്ങളെക്കുറിച്ചും നായ്​ വളര്‍ത്തലിനെക്കുറിച്ചും മന്‍ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അപഹസിക്കുകയാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് അടിയന്തര നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍.എം. അബ്​ദുല്‍ ജലീല്‍, എം. അഹമ്മദ് കുട്ടി മദനി, കെ.പി. സകരിയ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.