അൺലോക്ക് നാലാംഘട്ടം: സംസ്ഥാനം ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാംഘട്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ. വിശ്വാസ് മേത്ത. അൺലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമൻെറ്​ സോണുകളിൽ പൊതു ലോക്ഡൗൺ തുടരുകയും മറ്റ്​ സ്ഥലങ്ങളിൽ ഘട്ടങ്ങളായി ഇളവുകൾ അനുവദിക്കുകയും ചെയ്യും. കലക്ടർമാരും ജില്ല പൊലീസ് മേധാവികളും കോവിഡി​ൻെറ ഭാഗമായ മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ നിർദേശിച്ചു. കണ്ടെയ്ൻമൻെറ്​ സോണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന നിലവിലെ രീതി തുടരും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുറത്തിറക്കുന്ന മാർഗനിർദേശങ്ങൾക്കനുസരിച്ച് പൊലീസ്, ആരോഗ്യ അധികൃതർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നടപ്പാക്കൽ കലക്ടർമാർ ഉറപ്പാക്കണം. കണ്ടെയ്ൻമൻെറ്​ സോണുകളിൽ അധിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അതിനുള്ള നടപടികൾക്ക് കലക്ടർമാർക്ക് അധികാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.