ഓൺലൈൻ പഠനത്തിന് വിപുലമായ സൗകര്യമൊരുക്കി നാവായിക്കുളം പഞ്ചായത്ത്

കല്ലമ്പലം: ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് വിപുലമായ സൗകര്യമൊരുക്കി നാവായിക്കുളം പഞ്ചായത്ത് മാതൃകയാകുന്നു. കെ.എസ്.എഫ്.ഇ കല്ലമ്പലം ശാഖയുമായി ചേർന്നാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങിലെ അംഗൻവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ടി.വികൾ സ്ഥാപിച്ച് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നത്. ഇത്തരത്തിൽ പഞ്ചായത്തിലെ 26 കേന്ദ്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിക്കാവശ്യമായ ടി.വികൾ വിതരണം ചെയ്ത് പഞ്ചായത്ത് പ്രസിഡൻറ്​ കെ. തമ്പി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ബിനു അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ കുടവൂർ നിസാം, കെ. ദേവദാസൻ, ശശികല, പ്രസാദ്. ബി.കെ, കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജർ, പഞ്ചായത്ത് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചുവിള - പ്ലാക്കോട്ട് മാടൻനട റോഡി​ൻെറ നിർമാണോദ്ഘാടനം കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ ആറ്​, ഏഴ്​ വാർഡ​ുകളിലൂടെ കടന്നുപോകുന്ന കൊച്ചുവിള -പ്ലാക്കോട്ട് മാടൻനട റോഡി​ൻെറ നിർമാണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ (സി.എം.എൽ.ആർ.ആർ.പി) പദ്ധതി പ്രകാരമാണ് 50 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമിക്കുന്നത്. മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറ്​ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. ഷാജഹാൻ, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എസ്. സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. പി.ജെ. നഹാസ്, മണമ്പൂർ സർവിസ് സഹകരണബാങ്ക് പ്രസിഡൻറ്​ എ. നഹാസ്, പഞ്ചായത്തംഗങ്ങളായ പ്രശോഭനാ വിക്രമൻ, ലിസി വി. തമ്പി, അസി. എൻജിനീയർ ലക്ഷ്​മി, റസിഡൻറ്​ അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ, വാർഡ് വികസനസമിതി പ്രസിഡൻറ്​ നാലേക്കാട്ടിൽ ബി. ഗോപാലകൃഷ്ണപിള്ള, തെഞ്ചേരിക്കോണം ഉമാമഹേശ്വരക്ഷേത്രം പ്രസിഡൻറ്​ ആർ. ശൈലേന്ദ്രകുമാർ, പ്ലാക്കോട്ട് മാടൻനട ട്രസ്​റ്റ്​ സെക്രട്ടറി ബി. സുരേന്ദ്രൻ, എൻ.എസ്.എസ്​ സെക്രട്ടറി സോമരാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.