കന്യാകുമാരി ജില്ലക്ക്​ ഓണത്തിന് പ്രാദേശിക അവധി

നാഗർകോവിൽ: കന്യാകുമാരി ജില്ലക്ക്​ തിരുവോണദിവസമായ തിങ്കളാഴ്ച പ്രാദേശിക അവധി നൽകി ജില്ല ഭരണകൂടം ഉത്തരവിറക്കി. സംസ്​ഥാന സർക്കാർ സ്​ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. കന്യാകുമാരി ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ഉത്രാട ദിവസം ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ പ്രയാസം നേരിടും. ഇക്കാരണത്താൽ ഞായറാഴ്ച ദിവസത്തെ ലോക്ഡൗൺ പിൻവലിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. ചെല്ലസ്വാമി ജില്ല കലക്ടർക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.