കോവിഡ്: ഗർഭിണിയായ യുവതിക്കും ബിവറേജസ് ജീവനക്കാരനും പോസിറ്റിവ്

കിളിമാനൂർ: പഴയകുന്നു​േമ്മൽ പഞ്ചായത്തിൽ ഗർഭിണിയായ യുവതിക്കും പാപ്പാല സ്വദേശിയും കല്ലറ ബിവറേജസ് ജീവനക്കാരനും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ നാലാം വാർഡായ നെടുമ്പാറയിൽ ഗർഭിണിയായ യുവതിക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റിവായത്​. യുവതിയുമായി സമ്പർക്കം ഉള്ളവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പാപ്പാല ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കല്ലറ ബിവറേജസിലെ ജീവനക്കാരനായ യുവാവിനും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് യുവാവ് ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശാനുസരണം പരിശോധന നടത്തിയപ്പോഴാണ് സ്ഥിരീകരിച്ചത്. ഇരുവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയതായി ബി. സത്യൻ എം.എൽ.എ അറിയിച്ചു. പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പോസിറ്റിവായവരുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് വ്യാഴാഴ്ച അടയമൺ പി.എച്ച്.സിയിൽ ആൻറിജൻ പരിശോധന നടത്താൻ നടപടി സ്വീകരിച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗ പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബി. സത്യൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.