ആറ്റിങ്ങലിലെ മൂന്ന് സർക്കാർ ഓഫിസുകൾ അടച്ചു

ആറ്റിങ്ങൽ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ആറ്റിങ്ങലിലെ മൂന്ന് സർക്കാർ ഓഫിസുകൾ അടച്ചു. വില്ലേജ് ഓഫിസ്, സ്​റ്റാറ്റിസ്​റ്റിക്സ് ഓഫിസ്, സെയിൽ ടാസ്ക് ഓഫിസ് എന്നിവയാണ് അടച്ചത്. വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ ഓഫിസ് താൽക്കാലികമായി താലൂക്ക് ഓഫിസിലേക്ക്​ മാറ്റി പ്രവർത്തനം ആരംഭിച്ചതായി തഹസിൽദാർ പറ‍ഞ്ഞു. മറ്റ് ഓഫിസുകൾ പ്രവർത്തിക്കുന്നത് സിവിൽ സ്​റ്റേഷനിലാണ്. ഇവിടുത്തെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓഫിസ് അണുമുക്തമാക്കി. മൂന്നുദിവസം കഴഞ്ഞുമാത്രമേ ഇവ പ്രവർത്തിക്കുകയുള്ളൂ. ഈ ഓഫിസുകളുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നഗരസഭ ഹെൽത്ത് വിഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.