Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTആറ്റിങ്ങലിലെ മൂന്ന് സർക്കാർ ഓഫിസുകൾ അടച്ചു
text_fieldsbookmark_border
ആറ്റിങ്ങൽ: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ആറ്റിങ്ങലിലെ മൂന്ന് സർക്കാർ ഓഫിസുകൾ അടച്ചു. വില്ലേജ് ഓഫിസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, സെയിൽ ടാസ്ക് ഓഫിസ് എന്നിവയാണ് അടച്ചത്. വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ ഓഫിസ് താൽക്കാലികമായി താലൂക്ക് ഓഫിസിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചതായി തഹസിൽദാർ പറഞ്ഞു. മറ്റ് ഓഫിസുകൾ പ്രവർത്തിക്കുന്നത് സിവിൽ സ്റ്റേഷനിലാണ്. ഇവിടുത്തെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓഫിസ് അണുമുക്തമാക്കി. മൂന്നുദിവസം കഴഞ്ഞുമാത്രമേ ഇവ പ്രവർത്തിക്കുകയുള്ളൂ. ഈ ഓഫിസുകളുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നഗരസഭ ഹെൽത്ത് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story