മുഖ്യമന്ത്രിയുടെ രാജി: ബി.ജെ.പി ജില്ല അധ്യക്ഷന്മാർ ഉപവസിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി തീരുമാനം. സ്വർണക്കടത്ത്​, ലൈഫ്​ മിഷൻ പദ്ധതിയിലുൾപ്പെടെ സർക്കാറി​ൻെറ ഇടപെടൽ വ്യക്തമാണെന്ന്​​ ബി.ജെ.പി ആരോപിക്കുന്നു. സെപ്​റ്റംബർ നാലുമുതൽ ആറുവരെ ജില്ല കേന്ദ്രങ്ങളിൽ ജില്ല അധ്യക്ഷന്മാർ ഉപവാസിക്കുമെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ അറിയിച്ചു. യുവമോർച്ചയും മറ്റ് പോഷകസംഘടനകളും സമരം ശക്തമാക്കും. എൻ.ഡി.എയുടെ നേതൃത്വത്തിലും സമരം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.