ഇത് വികസനത്തി​െൻറ സുവർണകാലം -മന്ത്രി ജി. സുധാകരൻ

ഇത് വികസനത്തി​ൻെറ സുവർണകാലം -മന്ത്രി ജി. സുധാകരൻ കിളിമാനൂർ: ഇത്രയും സമഗ്രമായും ആഴത്തിലും പരപ്പിലുമുള്ള വികസനം മറ്റൊരുകാലത്തും ഉണ്ടായിട്ടില്ലെന്നും പിണറായി സർക്കാറി​ൻെറ കാലം കേരളത്തിൽ വികസനത്തി​ൻെറ സുവർണ കാലമാണെന്നും മന്ത്രി ജി.സുധാകരൻ. ആറ്റിങ്ങൽ മണ്ഡലത്തിലെ നഗരൂരിൽ നാല് റോഡുകളുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ ശിലാഫലകം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരൂർ, കിളിമാനൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കളത്തറമുക്ക് - കീഴ്പേരൂർ- വെള്ളല്ലൂർ, ആൽത്തറ - മാത്തയിൽ - ആലത്തുകാവ്, ഊന്നൻകല്ല് - മാത്തയിൽ, കേശവപുരം ആശുപത്രി എന്നീ റോഡുകളാണ് 10 കോടി രൂപ ചെലവിട്ട് അത്യന്താധുനിക നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചത്. ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ, നഗരൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനിൽകുമാർ, പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ പി.എൽ. ഗീത, പഞ്ചായത്തംഗം ശോഭ, ഡി.സി.സി അംഗം എ. ഇബ്രാഹിംകുട്ടി, പേരൂർ നാസർ എന്നിവർ സംസാരിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനീയർ ജ്യോതി.ആർ നന്ദിയും പറഞ്ഞു. ഓണച്ചന്ത ആരംഭിച്ചു കിളിമാനൂർ: അഖിലേന്ത്യാ കിസാൻ സഭ പുളിമാത്ത് രണ്ടാം വാർഡ് പേഴുവിള യൂനിറ്റി​ൻെറ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. കിസാൻ സഭ കിളിമാനൂർ മണ്ഡലം പ്രസിഡൻറ് സി. സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് തമ്പി അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി ബൈസി സ്വാഗതം പറഞ്ഞു. പുളിമാത്ത് കൃഷി ഓഫിസർ ആമിനാ സൽമാൻ ആദ്യ വിൽപന നടത്തി. ശിവശങ്കരപ്പിള്ള, ശ്രീധരൻപിള്ള, ജി. ശിശുപാലൻ, കൃഷ്ണൻ പോറ്റി, രാജു എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കുറുപ്പ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.