മന്ത്രി എ.സി. മൊയ്തീന്‍ ലൈഫ് മിഷൻ സി.ഇ.ഒയോട്​ വിശദീകരണം തേടി

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദത്തില്‍ റെഡ് ക്രസൻറുമായുള്ള കരാറിൽ മന്ത്രി എ.സി. മൊയ്തീന്‍ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനോട് വിശദീകരണം തേടി. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങള്‍ തേടിയത്. യു.എ.ഇയിൽ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉള്ളതുകൊണ്ടാണ് റെഡ്ക്രസൻറുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാല്‍ നിർമാണ കരാർ ഒപ്പിട്ടത് യു.എ.ഇ കോൺസുലേറ്റും യൂനിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാർരേഖ പുറത്തുവന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.