ആറ്റിങ്ങല്‍ ബൈപാസ്: ത്രീഡി വിജ്ഞാപനം ഇറങ്ങി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബൈപാസ് ഭൂമി ഏറ്റെടുക്കലിനുള്ള ത്രീഡി വിജ്ഞാപനം ഇറങ്ങി. കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെയുള്ള 30.08 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ആറ്റിങ്ങല്‍ ബൈപാസ് പദ്ധതി വരുന്നത്. മണമ്പൂരിയില്‍നിന്ന്​ തുടങ്ങി മാമത്ത് അവസാനിക്കുന്ന ബൈപാസി​ൻെറ അലൈന്‍മൻെറുമായി ബന്ധപ്പെട്ട് കൊല്ലമ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതിയിന്മേല്‍ കോടതി നിർദേശപ്രകാരം സ്ഥലം സന്ദര്‍ശിച്ച ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം ഈ സ്ഥലവുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പിന്നീട് ഇറക്കുമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചതായി അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. ആറ്റിങ്ങല്‍ ബൈപാസുമായി ബന്ധപ്പെട്ട് നേരത്തെ ത്രീഎ നോട്ടിഫിക്കേഷന്‍ മൂന്നുതവണ വന്നിരു​െന്നങ്കിലും നടപടികള്‍ പൂര്‍ത്തീകരിക്കാനോ അന്തിമവിജ്ഞാപനമായ ത്രീഡി നോട്ടിഫിക്കേഷനിലേക്ക് കടക്കാനോ കഴിഞ്ഞിരുന്നില്ല. ആറ്റിങ്ങല്‍ ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ ആറ്റിങ്ങല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് വലിയ രീതിയില്‍ പരിഹാരമാകും. നിലവില്‍ നഗരത്തിനുള്ളിലെ ദേശീയപാതയും വികസിപ്പിക്കുന്നുണ്ട്. അന്തിമവിജ്ഞാപനം ആയതോടെ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.