കേന്ദ്ര വിദ്യാഭ്യാസനയം നാടിനാപത്ത് -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസനയം നാടിനാപത്താണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. കേരള മുസ്​ലിം കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മുഖ്യ പ്രഭാഷണവും പെർഫെക്ട് ഗ്രൂപ് എം.ഡി സിറാജുദീൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചെയർമാൻ കെ.എച്ച്.എം. അഷറഫ് അധ്യക്ഷതവഹിച്ചു. ഷാർജ കെ.എം.സി.സി പ്രസിഡൻറ് ചാന്നാങ്കര കബീർ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു, കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ്​ കരമന ബയാർ, കെ.എം.സി.എ ജനറൽ സെക്രട്ടറി കബീർ കാട്ടകത്ത് കൊടുങ്ങല്ലൂർ, യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ബാലരാമപുരം അബൂബക്കർ, ജില്ല സെക്രട്ടറി ബീമാപള്ളി സക്കീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.