സപ്ലൈകോ ഓണം ജില്ല ഫെയറുകൾ ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോ ഓണം ജില്ല ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഓണക്കാലത്ത്​ കോവിഡ് കാരണം ഒരു കുടുംബത്തിനും പ്രയാസമുണ്ടാകരു​െതന്നാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 88 ലക്ഷം കുടുംബങ്ങൾക്കാണ് സിവിൽ സപ്ലൈസി​ൻെറ നേതൃത്വത്തിൽ ഓണക്കിറ്റ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ കെ. ശ്രീകുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ, മാനേജിങ്​ ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ എന്നിവർ സംബന്ധിച്ചു. തലസ്​ഥാനത്ത്​ പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഓണം ജില്ല ഫെയർ 30 വരെ പ്രവർത്തിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 26 മുതൽ 30 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.