സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിക്കണമെന്ന്

തിരുവനന്തപുരം: അന്താരാഷ്​​്ട്ര വിമാനത്താവളം പാട്ടത്തിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും കേരള എന്‍.ജി.ഒ യൂനിയന്‍ ആവശ്യപ്പെട്ടു. സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പ്രദേശവാസികളും തൊഴിലാളി സംഘടനകളും പ്രക്ഷോഭരംഗത്ത് വരികയും ചെയ്തു. ഇതിനെയാകെ അവഗണിച്ചാണ് വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്​. പൊതുസ്വത്ത് സ്വകാര്യമുതലാളിക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നതും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നതും സേവന നിരക്കുകള്‍ വന്‍തോതില്‍ വർധിക്കാനിടയാക്കുന്നതുമാണ് സ്വകാര്യവത്​കരണ നടപടിയെന്നും അവര്‍ പറഞ്ഞു. നഗരസഭ പിഴയീടാക്കി തിരുവനന്തപുരം: നഗരസഭ മാലിന്യ സംസ്‌കരണ പ്ലാൻറുകളില്‍ മാലിന്യം രാത്രികാലങ്ങളില്‍ വലിച്ചെറിഞ്ഞവരെ പിടികൂടി പിഴ ഈടാക്കി. നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ കനകനഗര്‍, വൈ.എം.ആര്‍, കുറവന്‍കോണം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ജൈവ-അജൈവ മാലിന്യ പ്ലാൻറുകളില്‍ രാത്രികാലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ നഗരസഭ ഹെല്‍ത്ത് വിഭാഗം സ്‌ക്വാഡ് പിടികൂടി പിഴ ചുമത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.