ജനറൽ ആശുപത്രി ഇനി പൂർണമായും കോവിഡ് ആശുപത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്‌പെഷാലിറ്റി, സൂപ്പർ സ്‌പെഷാലിറ്റി വിഭാഗങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കില്ലെന്നും ഒമ്പതാം വാർഡും ഡയാലിസിസ് യൂനിറ്റും പതിവുപോലെ പ്രവർത്തിക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. അത്യാഹിതവിഭാഗം പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിലും ഫോർട്ട് താലൂക്കാശുപത്രിയിലും പ്രവർത്തിക്കും. ത്വഗ്​രോഗം, ഇ.എൻ.റ്റി, നേത്രരോഗം, ഓർത്തോപീഡിക്, മെഡിസിൻ, ഡൻെറൽ, സർജറി വിഭാഗങ്ങളുടെ സേവനവും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലഭിക്കും. മെഡിസിൻ, ഡൻെറൽ വിഭാഗങ്ങളുടെ സേവനങ്ങൾ ഫോർട്ട് താലൂക്കാശുപത്രിയിൽ ലഭ്യമാണ്. നേത്രരോഗചികിത്സാ സൗകര്യം റീജനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫ്താൽമോളജിയിലും (കണ്ണാശുപത്രി) ലഭിക്കും. മാനസികാരോഗ്യവിഭാഗം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കും. ശ്വാസകോശരോഗ ചികിത്സക്ക്​ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിൽ സൗകര്യമുണ്ട്. കാർഡിയോളോജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എൻറ​റോളജി വിഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.