രോഗവ്യാപനത്തിൽ ആശങ്ക വേണ്ടെന്ന്​ ജയിൽ ഡി.ജി.പി

തിരുവനന്തപുരം: പൂജപ്പുര ജയിലിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്​. വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് ജയിലിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട്,​ മറ്റ്​ തടവുകാരിൽ രോഗം പകർന്നു. രോഗബാധിതരിൽ ഒമ്പതുപേർ ജീവനക്കാരാണ്. ജയിലിൽ പ്രത്യേക പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാനാണ് തീരുമാനം. 65 വയസ്സിന് മുകളിലുള്ളവർക്ക് പരോൾ അനുവദിച്ചിട്ടുണ്ട്​. പ്രായമായവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും മുൻഗണന നൽകിയാണ് ജയിലിൽ പരിശോധന നടത്തുന്നത്. പൊതുശൗചാലയങ്ങളിലൂടെയും പാത്രങ്ങളിലൂടെയുമാകാം വ്യാപനമെന്നാണ്​ സംശയം. നിലവിൽ പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ജനറൽ ആശുപത്രിയിലേക്കും മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.