ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവകള്‍ നല്‍കി

നേമം: വിളപ്പിലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്​റ്റ്​ ഓണപ്പുടവകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട സന്നദ്ധപ്രവര്‍ത്തകരെയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. വിളപ്പില്‍ശാല, മലയിന്‍കീഴ് താലൂക്ക് ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിങ്ങനെ 85 പേര്‍ക്കാണ് ഓണപ്പുടവ സമ്മാനിച്ചത്. പ്രതീക്ഷ ട്രസ്​റ്റ്​ പ്രസിഡൻറ്​ വിളപ്പില്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. നേമം ബ്ലോക്ക് പ്രസിഡൻറ്​ ശകുന്തള കുമാരി ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എലിസബത്ത് ചീരന്‍, ഷീല, ശോഭന, പ്രശാന്ത്, ഷാജി ദേവദാസ്, ശിവ കൈലാസ്, സുശീല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. Prasanth Correspondent, Nemom, Tvpm. 9446503030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.