പുത്തന്‍പള്ളി വാര്‍ഡിൽ നാട്ടുകാര്‍ തെരുവിലിറങ്ങി

അമ്പലത്തറ: ക​െണ്ടയ്​ൻമൻെറ്​ സോണില്‍ നിന്ന്​ പുത്തന്‍പള്ളി വാര്‍ഡിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡിലിറങ്ങി. നഗരസഭപരിധിയില്‍ വരുന്ന പുത്തന്‍പള്ളി വാര്‍ഡില്‍ ആൻറിജന്‍ പരിശോധനയില്‍ പോസിറ്റിവാകുന്നവരുടെ എണ്ണം കുറവാണന്നും വാര്‍ഡില്‍ രോഗവ്യാപനം ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴും പുത്തന്‍പള്ളി വാര്‍ഡിനെ തീരദേശമേഖലയിലെ ക്രിട്ടിക്കല്‍ ക​െണ്ടയ്മൻെറ്​ സോണില്‍ ഉള്‍പെടുത്തി മാസങ്ങളായി അടച്ചിട്ടിരിക്കുകയാണന്നും ഇവർ പറയുന്നു. ക​െണ്ടയ്​ൻമൻെറ്​ സോണില്‍ താമസിക്കുന്നതിനാൽ ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗത്തിനായി വാര്‍ഡിന് പുറത്തേക്ക് പോകാന്‍ കഴിയി​െല്ലന്നും പുറത്ത് പോയാല്‍ തന്നെ മറ്റ്​ നാട്ടുകാര്‍ അനുവദിക്കുന്നി​െല്ലന്നും പറയുന്നു. തീരമേഖലയില്‍ നിന്ന്​ ഏറെ മാറിയുള്ള വാര്‍ഡിനെ ക​െണ്ടയ്​ൻമൻെറ്​ സോണാക്കിയതില്‍ അപാകത ഉ​െണ്ടന്നും അടിയന്തരമായി മാറ്റിത്തരണമെന്നും അവശ്യപ്പെട്ടാണ് നാട്ടുകാര്‍ നിരത്തിലേക്ക് ഇറങ്ങിയത്. ഞായറാഴ്ച വൈകുനേരം അഞ്ചുമണിയോടെ നാട്ടുകാര്‍ പൂന്തുറ പുത്തന്‍പള്ളിക്ക് മുന്നില്‍ തടിച്ചുകൂടി. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. പ്രതിഷേധം ശക്തമായതോടെ പൊലീസ് വിവരം ഉന്നതരെ അറിയിച്ചു. ഇതോടെ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയമോഹന്‍ സ്ഥലത്ത് എത്തി പുത്തന്‍പള്ളി കോമ്പൗണ്ടിനുള്ളില്‍ ​െവച്ച് നാട്ടുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജില്ല കലക്ടറെ അടിയന്തരമായി അറിയിക്കാമെന്നും കലക്ടറുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാമെന്നും ഉറപ്പ് നല്‍കി. തഹസില്‍ദാര്‍ എസ്. രാജശേഖരന്‍, പൂന്തുറ സി.ഐ സജികുമാര്‍, എസ്.ഐ ബിനു, വ്യാപാരി നേതാക്കളാകയ റോയല്‍ മാഹീന്‍, റഹീം, ഹസന്‍, ജമാഅത്ത് സെക്രട്ടറിമാരായ ജെ.കെ അനസ്, നൂജും, വിവിധ രാഷ്​ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എസ്.എം.ബഷീര്‍, എസ്.സലീം, ഷാജി, നിസാര്‍, എം.ഇ.അനസ്, നൗഷാദ്, നിസാര്‍ സലീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പടം ക്യാപ്ഷന്‍ ; പുത്തന്‍പള്ളി വാര്‍ഡിനെ ക​െണ്ടയ്ൻമൻെറ്​ സോണില്‍ നിന്ന്​ ഒഴിവാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡില്‍ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.