ഫലവൃക്ഷത്തൈ വിതരണം

ആറ്റിങ്ങല്‍: സംസ്ഥാന കൃഷിവകുപ്പി​ൻെറയും അറ്റിങ്ങല്‍ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10ന്​ കര്‍ഷകദിനം ആചരിക്കും. ഉദ്ഘാടനം ചെയര്‍മാന്‍ എം. പ്രദീപ് നിര്‍വഹിക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ കര്‍ഷകദിന പരിപാടിയും, കാര്‍ഷിക പാഠശാലയും സംഘടിപ്പിക്കും. ഒരുകോടി ഫലവൃക്ഷത്തൈ വിതരണത്തി​ൻെറ ഭാഗമായി ഇനി ആര്‍ക്കെങ്കിലും തൈകള്‍ ആവശ്യമുണ്ടെങ്കില്‍ ഉടനടി കൃഷി ഓഫിസുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസര്‍ വി.എല്‍. പ്രഭ അറിയിച്ചു. പ്ലാവ്, പേര, ഫാഷന്‍ഫ്രൂട്ട്, മുരിങ്ങ, പപ്പായ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.