വർക്കല താലൂക്കിൽ ഓണക്കിറ്റ് വിതരണം തുടങ്ങി

പടം വർക്കല: ഓണം പ്രമാണിച്ച് റേഷൻ കാർഡുടമകൾക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം വർക്കല താലൂക്കിൽ ആരംഭിച്ചു. വർക്കല ​െറയിൽവേ ഗേറ്റിന് സമീപമുള്ള എ.ആർ.ഡി നാലാംനമ്പർ റേഷൻ കടയിൽ​െവച്ച് വി. ജോയി എം.എൽ.എ വിതരണോദ്​ഘാടനം നിർവഹിച്ചു. താലൂക്കിൽ എ.എ.വൈ വിഭാഗത്തിൽ 4522 കുടുംബങ്ങളും ബി.പി.എൽ വിഭാഗത്തിൽ 33395 കുടുംബങ്ങൾക്കും സംസ്ഥാന സബ്‌സിഡി വിഭാഗത്തിൽ 17014 കുടുംബങ്ങൾക്കും പൊതുവിഭാഗത്തിൽ 20699 കുടുംബങ്ങൾക്കും ഓണക്കിറ്റ് ലഭിക്കും. നാലാം നമ്പർ റേഷൻ കടക്ക്​ മുന്നിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വൈസ്‌ചെയർമാൻ അനീജോ, താലൂക്ക് സപ്ലൈ ഓഫിസർ രാജീവ്, ലൈസൻസി ഷീല ഡി. തുടങ്ങിയവർ പങ്കെടുത്തു. File name 13 VKL 1 Onakkit vitharanam MLA@varkala ഫോടൂടോകാപ്ഷൻ വർക്കല താലൂക്കിലെ ഓണക്കിറ്റ് വിതരണോദ്​ഘാടനം വി. ജോയി എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.