പൂജപ്പുര ജയിലിലെ തടവുകാരന്​ കോവിഡ്​

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഏഴ​ാം ബ്ലോക്കിലെ തടവുകാരനാണ്​ ആൻറിജൻ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, ചാടി​േപ്പാകുന്ന സംഭവങ്ങൾ കൂടിയതോടെ റിമാൻഡ് പ്രതികൾക്കായി വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ ഒരുക്കിയ നിരീക്ഷണകേന്ദ്രം മാറ്റണമെന്ന ്ജയിൽ വകുപ്പ് ആവശ്യപ്പെട്ടു. ഇവിടെ മതിയായ സുരക്ഷയൊരുക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും അതിനാലാണ്​ പ്രതികൾ രക്ഷപ്പെടുന്നതെന്നുമാണ്​ ജയിൽ വകുപ്പ്​ നിലപാട്​. വർക്കല മെഡിക്കൽ കോളജിന്​ പകരം ആറു സ്ഥലങ്ങൾ നിർദേശിച്ചുള്ള കത്തും ജയിൽവകുപ്പ്​ ജില്ല കലക്ടർക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.