ദേശീയ വിദ്യാഭ്യാസ നയം- പുനഃപരിശോധിക്കണം -എൻ.കെ. പ്രേമചന്ദ്രൻ

കടയ്ക്കൽ: ദേശീയ വിദ്യാഭ്യാസനയത്തിലൂടെ നിലവിലെ ഭാഷാപഠന സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്നും നയം പുനഃപരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ​ തയാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'ദേശീയ വിദ്യാഭ്യാസനയം അജണ്ടയും ആശങ്കകളും' വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.എം.എ സംസ്ഥാന പ്രസിഡ​ൻറ്​ എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എ.എം. ആരിഫ് എം.പി, പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഇടവം ഖാലിദ് കുഞ്ഞ്. പി.പി. ഫിറോസ്, സുമയ്യ തങ്ങൾ, ഇ.ഐ. സിറാജ് മദനി, അനസ് എം. അഷറഫ്, നിഹാസ് പാലോട്, നബീൽ, സഹൽ മലപ്പുറം, അൻവർ പള്ളിക്കൽ, ഉമർ മുള്ളൂർക്കര, മുനീർ , സുനീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.