നൂലിൽ കുരുങ്ങിയ കാക്കയെ രക്ഷപ്പെടുത്തി

(ചിത്രം) ഇരവിപുരം: പട്ടംനൂലിൽ കുരുങ്ങിക്കിടന്ന കാക്കയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വടക്കേവിള യൂനുസ് കോളജിനടുത്ത് ശാന്തിനഗറിലായിരുന്നു സംഭവം. വീടിന് മുകളിൽ ഉയരത്തിലായി കാക്ക നൂലിൽ കുരുങ്ങി കിടക്കുന്നത് ശ്രദ്ധയിൽ​െപട്ട നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കടപ്പാക്കടയിൽ നിന്ന് അസി. സ്​റ്റേഷൻ ഓഫിസർ ലാൽ ജീവി​ൻെറയും ലീഡിങ്​ ഫയർമാൻ മുരളിയുടെയും നേതൃത്വത്തിലുള്ള സംഘത്തിൽ​െപട്ട ഫയർമാൻമാരായ മാർക്കോസ്, അഭിജിത്ത് എന്നിവരാണ് ഉയരത്തിൽ കയറി നൂലിൽ കുരുങ്ങിയ നിലയിൽ കാക്കയെ താഴെയെത്തിച്ചത്. കനത്തമഴയത്ത് കാക്കയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കാക്കക്കൂട്ടങ്ങൾ കരച്ചിലുമായിഎത്തിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാക്കയുടെ ചിറകുകളിൽ നിന്നും നൂലുകൾ അഴിച്ചുമാറ്റിയശേഷം പറത്തിവിടുകയായിരുന്നു. 'കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം' കരുനാഗപ്പള്ളി: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിൻെറയും മാതാവിൻെറയും മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മരിച്ച യുവതിയുടെ വീട് ജില്ല സെക്രട്ടറി ഷെഫീഖ് എം. അലി, അബ്​ദുൽ ലത്തീഫ് ഇടക്കുളങ്ങര, സജീവ് കൊച്ചാലുംമൂട്, നാസർ കുരുടൻറയ്യം, റഷീദ് വട്ടപ്പറമ്പ്, സക്കീർ മാരാരിതോട്ടം, നവാസ് മുടിയിൽ, അൻവർ എന്നിവർ അടങ്ങിയ സംഘം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.