കനത്ത മഴയില്‍ അടയമണിൽ വീട് തകർന്നു

കിളിമാനൂർ: പഴയകുന്നു​േമ്മല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അടയമണിൽ നിർധന കുടുംബത്തി​ൻെറ വീട് കനത്ത മഴയിൽ ഭാഗികമായി തകർന്നു. അടയമൺ ആശാരികുന്നില്‍ സുരേഷി​ൻെറ 70 വര്‍ഷം പഴക്കമുള്ള വീടാണ് കഴിഞ്ഞദിവസം ഭാഗികമായി തകർന്നത്. ഒരുഭാഗം മൺഭിത്തി നിലംപൊത്തി. പത്ത് സൻെറ്​ സ്ഥലത്ത് ഭാര്യ ഉഷാകുമാരിയും വിദ്യാർഥികളായ രണ്ട് മക്കളും ഈ വീടിലാണ് താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് സുരേഷ്. വീടി​ൻെറ മേൽക്കൂര മരത്തൂണി​ൻെറ സഹായത്താലാണ് നിലനിര്‍ത്തിയിരിക്കുന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ നാല് ജീവനുകൾ ഭീഷണിയിലാണ്. വീട് ഏതുനിമിഷവും നിലംപതിക്കാൻ സാധ്യത ഉണ്ട്. പലതവണ ലൈഫ് പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയെങ്കിലും സഹായങ്ങള്‍ ലഭിച്ചിട്ടില്ല. അടിയന്തരമായി സഹായം ലഭ്യമാക്കണമെന്ന് കോൺഗ്രസ് പഴയകുന്നു​േമ്മൽ മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധരൻ ആവശ്യപ്പെട്ടു. ചിത്രവിവരണം: kmR Pho-9 -2.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.