ഏഴ്​ ഭാഷകളിലൂടെ ലോകത്ത്​ ഇൗ വൈദികൻ

വെള്ളറട: ഏഴ്​ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുന്ന വൈദികൻ ശ്ര​ദ്ധേയനാകുന്നു. വെള്ളറട കുരിശുമല റെക്ടറും ഉണ്ടന്‍കോട് സൻെറ് ജോണ്‍സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ ലോക്കല്‍ മാനേജരുമായ ഡോ. വിന്‍സൻെറ് കെ. പീറ്ററാണ്​ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്​ധ്യം തെളിയിക്കുന്നത്​. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സാറ്റിന്‍, ജര്‍മന്‍, ഫ്ലമീഷ്, ഇറ്റാലിയന്‍ ഭാഷകളാണ്​ ഡോ. വിന്‍സൻെറ് കെ. പീറ്റർ സ്വായത്തമാക്കിയിരിക്കുന്നത്​. ​െബല്‍ജിയം കാത്തലിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന്​ ദൈവശാസ്ത്രത്തില്‍ ഡോക്​ടറേറ്റ് നേടിയ ഇദ്ദേഹം നെയ്യാറ്റിന്‍കര രൂപത എപ്പിസ്കോപ്പല്‍ വികാര്‍, കാട്ടാക്കട റീജനല്‍ കോഒാഡിനേറ്റര്‍, വെള്ളറട തെക്കന്‍ കുരിശുമല ഡയറക്ടര്‍, ഉണ്ടന്‍കോട് ഫേറോന വികാരി, സമന്വയ വിഷന്‍ മിഷന്‍ റിസര്‍ച് ഡയറക്ടര്‍, പാലകന്‍ മിഡിയ കോഒാഡിനേറ്റര്‍, ബിഷപ് ഉപദേശകസമിതിയംഗം, വിശ്വപാതാ ഫിലിം ക്രിയേറ്റിവ് ഹെഡ്, നെയ്യാറ്റിന്‍കര രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ തുടങ്ങിയ നിലകളിലും കഴിവ്​ തെളിയിച്ചു. രൂപതാ പാസ്​റ്റര്‍ കൗണ്‍സില്‍ അംഗം, നെയ്യാറ്റിന്‍കര രൂപതാ സെനറ്റ്​ മെംബർ, പുല്ലുവിള ഫെറോന യൂത്ത് ഡയറക്ടര്‍, വ്ലാത്താങ്കര ഫെറോനാ യൂത്ത് ഡയറക്ടർ, ഫെറോന സെക്രട്ടറി പുല്ലുവിള, നെടുമങ്ങാട്, പാറശ്ശാല, അയിര ഇടവക വികാരി, കൊച്ചുതുറ സൻെറ് ആൻറണി ചര്‍ച്ച് സ്‌കൂള്‍ മാനേജർ എന്നീ നിലകളിൽ പ്രവര്‍ത്തനം. ആലുവ സൻെറ് ജോസഫ് സെമിനാരിയില്‍ ദൈവശാസ്ത്രം, തത്ത്വശാസ്തപഠനം, മഹാരാഷ്​ട്ര നാഗ്പൂര്‍ സൻെറ് ചാള്‍സ് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനം എന്നിവ പൂര്‍ത്തിയാക്കിയശേഷം സമൂഹത്തിലിറങ്ങുകയായിരുന്നു. വെള്ളറട കിളിയൂരില്‍ കൊച്ചുകുഞ്ഞ്-സുശീല ദമ്പതികളുടെ അഞ്ചാമത്തെ പുത്രനാണ്​. കലയിലും സാഹിത്യത്തിലും തബല വായിക്കുന്നതിലും അതീവ തല്‍പരനാണ്​ ഇൗ മോണ്‍സിഞ്ഞോര്‍. ഡോ. വിന്‍സൻെറ് കെ. പീറ്റര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.