മോഷ്​ടാക്കൾ പിടിയിൽ

കല്ലമ്പലം: നിരവധി മോഷണക്കേസുകളിലെ പ്രതികളായ അന്തർസംസ്ഥാന . കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു എന്ന തീവെട്ടി ബാബു (61), കോലിയക്കോട് ശാന്തിഗിരി നെല്ലിക്കോട് വീട്ടിൽ ബാബു എന്ന കൊട്ടാരം ബാബു (55) എന്നിവരാണ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് കേസുകളിൽ പ്രതികളാണ് ഇരുവരും. 25ാമത്തെ വയസ്സിൽ പോത്തൻകോട് മണിമല കൊട്ടാരം പൊളിച്ച് വാതിലുകളും ജനലുകളും ഫർണിച്ചറും മോഷ്​ടിച്ചു വിറ്റ കേസിൽ പ്രതിയായതോടെയാണ് കൊട്ടാരം ബാബു എന്ന വിളിപ്പേരുണ്ടായത്. ഈ കേസിലും എറണാകുളത്ത് മജിസ്ട്രേറ്റി​ൻെറ വീട്ടിൽനിന്ന്​ 1.5 കിലോ സ്വർണം മോഷ്​ടിച്ച കേസിലും കഴക്കൂട്ടം സ്​റ്റേഷൻ പരിധിയിൽ 1.5 കോടിയോളം വിലവരുന്ന ഡയമണ്ടുകളും സ്വർണാഭരണങ്ങളും മോഷ്​ടിച്ച കേസിലും കൊട്ടിയത്തുനിന്ന്​ 56 പവൻ സ്വർണം മോഷ്​ടിച്ച കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്​ടിച്ച പണം പ്രതികൾ ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തീവെട്ടി ബാബുവുമായി കൊട്ടാരം ബാബുവിന് ജയിലിൽ​െവച്ചുള്ള പരിചയമാണ്. തീവെട്ടി ബാബുവി​ൻെറ പേരിൽ ചാലയിൽ ഹോൾസെയിൽ സാധനം വാങ്ങാനെത്തിയവരുടെ പണം തട്ടിപ്പറിച്ച കേസും 26 ഓളം മോഷണക്കേസുകളും നിലവിലുണ്ട്. അടുത്തിടെ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇരുവരും പുതിയ മോഷണപദ്ധതികൾ ആസൂത്രണം ചെയ്യുകയും കടുവയിൽപള്ളിക്ക് സമീപം ഹസനത്ത് എന്ന വീട്ടിൽ മോഷണം നടത്തി രക്ഷപ്പെടുകയും ചെയ്തു. ഇതി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐമാരായ രാധാകൃഷ്ണൻ, ജയൻ, ജി.എ.എസ്.ഐമാരായ രാജീവ്, സുരേഷ്, എസ്.സി.പി.ഒ മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കോടതി റിമാൻഡ്‌ ചെയ്ത പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി മറ്റ്​ മോഷണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ചിത്രം: അറസ്​റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.