കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ ശ്രമം

ആറ്റിങ്ങൽ: കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് പ്രദേശവാസികൾ തടയാൻ ശ്രമിച്ചു. ആറ്റിങ്ങൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ശ്മശാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇവിടെ സംസ്കരിക്കാനെത്തിച്ച അഞ്ചുതെങ്ങ് സ്വദേശിയുടെ മൃതദേഹമാണ് നാട്ടുകാർ തടഞ്ഞത്. ഇൗ ആവശ്യവുമായി റോഡ് ഉപരോധവും ആരംഭിച്ചു. നഗരസഭ ചെയർമാൻ എം. പ്രദീപ് സ്ഥലത്തെത്തി തദ്ദേശവാസികളുമായി ചർച്ച നടത്തുകയും ആശങ്ക ദുരീകരിച്ച് ജനങ്ങളെ പിന്തിരിപ്പിക്കുകയുമായിരുന്നു. സി.ഐ. ദിപി​ൻെറ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ചെയർമാൻ എം. പ്രദീപ് പി.പി.ഇ കിറ്റ് ധരിച്ച് സംസ്കാരത്തിന് നേതൃത്വം നൽകി. മൃതദേഹം സംസ്കരിച്ച് കഴിഞ്ഞതിനുശേഷമാണ് ചെയർമാൻ ഇവിടെ നിന്ന് മടങ്ങിയത്. tw ATL nagarasabha chairman ppe Kittu dharikkunnu ഫോട്ടോ : കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചെയർമാൻ സംസ്കാരത്തിന് നേതൃത്വം നൽകാൻ പി.പി.ഇ കിറ്റ് ധരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.