ആശിഷ്ദാസിനെ അനുമോദിച്ചു

ആശിഷ്ദാസിനെ അനുമോദിച്ചു (ചിത്രം)കുന്നിക്കോട് : സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്തനാപുരം ഫയർ സ്​റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആശിഷ്ദാസിനെ കേരള ഫയർസർവിസ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ അനുമോദിച്ചു. ഡയറക്ടർ ജനറൽ ആർ. ശ്രീലേഖ ഉപഹാരം നല്‍കി. ഡയറക്ടർ (ടെക്നിക്കൽ) നൗഷാദ്, റീജനൽ ഫയർ ഓഫിസർമാരായ അരുൺ അൽഫോൺസ്, സിദ്ധകുമാർ, ജില്ല ഫയർ ഓഫിസർ ഹരികുമാർ, സ്​റ്റേഷൻ ഓഫിസർ ഗിരീഷ് കുമാർ, അജിത്കുമാർ, ഷജിൽ കുമാർ എന്നിവർ പങ്കെടുത്തു.ആര്യങ്കാവിൽ ഓണക്കാല പരിശോധന ഉടൻ ആരംഭിക്കും* പച്ചക്കറിയടക്കം ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മയാണ്​ പരിശോധിക്കുക (ചിത്രം)പുനലൂർ: ഓണക്കാലത്ത് തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളിൽനിന്ന്​ കേരളത്തിലെത്തിക്കുന്ന പച്ചക്കറിയടക്കം ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കാൻ അതിർത്തിയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ഉടൻ ആരംഭിക്കും. ആര്യങ്കാവിൽ നിർത്തലാക്കിയ വാണിജ്യനികുതി ചെക്പോസ്​റ്റ്​ കെട്ടിടത്തിലാണ് മൊബൈൽ പരിശോധനാ സംഘം പ്രവർത്തിക്കുക. ഭക്ഷ്യസുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണർ പി.ബി. ദിലീപി​ൻെറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇവിടെത്തി സൗകര്യങ്ങൾ വിലയിരുത്തി. കെട്ടിടം വിട്ടുകിട്ടുന്നതിനായി വാണിജ്യനികുതി അധികൃതർക്ക് ഉടൻ കത്ത് നൽകും. ഓൺലൈൻ പഠനസൗകര്യമൊരുക്കി ജനമൈത്രി പൊലീസ്പുനലൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പുനലൂർ കാഞ്ഞിരമലയിലെ അഞ്ചാംക്ലാസ് വിദ്യാർഥിക്ക് സഹായഹസ്തവുമായി പുനലൂർ ജനമൈത്രി പൊലീസ്. ഇൻസ്‌പെക്ടർ ബിനു വർഗീസ് വിദ്യാർഥിക്ക് ടി.വി കൈമാറി. ജനമൈത്രി സി.ആർ.ഒ പി. അനിൽകുമാർ, സുരക്ഷാസമിതി അംഗംങ്ങളായ എൻ. ജനാർദനൻ, വി. വിഷ്ണുദേവ്, ഐക്കരബാബു, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.സേവ് കേരള സ്പീക്ക് അപ് കാമ്പയിൻ (ചിത്രം)പുനലൂർ: സേവ് കേരള സ്പീക് അപ് കാമ്പയി​ൻെറ ഭാഗമായി മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പുനലൂരിൽ സത്യഗ്രഹം നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം പുനലൂർ മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. വിജയകുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.