ക്വാർട്ടേഴ്സിന് മുകളിലേക്ക് മരം വീണു

വട്ടിയൂർക്കാവ്: സെൻട്രൽ പോളിടെക്നിക് വളപ്പിലെ ക്വാർട്ടേഴ്സിന് മുകളിലേക്ക് മരം കടപുഴകി. ശക്തമായ കാറ്റിലാണ് ചുവട് ഭാഗം ഇളകി മരം മറിഞ്ഞത്. പോളിടെക്നികിലെ ജീവനക്കാരനായ ജയകൃഷ്ണൻ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ക്വാർട്ടേഴ്സിലുണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരും ക്വാർട്ടേഴ്സിലെ മറ്റു ജീവനക്കാരും ചേർന്ന് മരം മുറിച്ച് മാറ്റി. അഗ്​നിരക്ഷാ സേനയും സ്ഥല​ത്തെത്തി. IMG-20200806-WA0094 ചിത്രം: സെൻട്രൽ പോളി ടെക്നിക് ക്വാർട്ടേഴ്സിന് മുകളിൽ മരം വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.