സ്‌കൂൾ കെട്ടിട സമുച്ചയത്തി​െൻറ നിർമാണം

സ്‌കൂൾ കെട്ടിട സമുച്ചയത്തി​ൻെറ നിർമാണം കല്ലമ്പലം: നാവായിക്കുളം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് നിർമിക്കുന്ന കെട്ടിട സമുച്ചയത്തി​ൻെറ ഉദ്ഘാടനം അഡ്വ: വി. ജോയി എം.എൽ.എ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽനിന്ന്​ അഡ്വ. വി. ജോയി. എം.എൽ.എയുടെ ശ്രമഫലമായിട്ടാണ് മൂന്നുകോടി രൂപ അനുവദിച്ചത്. വാപ്‌കോസാണ് നിർവഹണ ഏജൻസി. 11 വലിയ ക്ലാസ് മുറികളും നാല്​ ലാബുകളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് കെട്ടിട സമുച്ചയം. ഉദ്ഘാടനച്ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ബാബു.എസ്., പി.ടി.എ. പ്രസിഡൻറ്​ ഫൈസൽഖാൻ, മറ്റ് പി.ടി.എ, എസ്.എം.സി. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. Navaikulam HSS - New Building - Construction Started ചിത്രം :നാവായിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തി​ൻെറ നിർമ്മാണോദ്ഘാടനം വി. ജോയി.എം.എൽ.എ.നിർവ്വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.