കോവിഡി​​െൻറ പേരിൽ പൊലീസ് രാജ് ^പി.ഡി.പി

കോവിഡി​​ൻെറ പേരിൽ പൊലീസ് രാജ് -പി.ഡി.പി തിരുവനന്തപുരം: ക​​ണ്ടെയ്‌ൻമൻെറ്​ സോണുകളിൽ ജനജീവിതത്തെ തടസ്സപ്പെടുത്തിയും ആരോഗ്യ പ്രവർത്തകരെയും പൊതു പ്രവർത്തകരെയും കച്ചവടക്കാരെയും വഴിയാത്രക്കാരെയും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പൊലീസ് രാജ് നടപ്പാക്കാൻ ശ്രമം നടക്കുന്നതായി പി.ഡി.പി നേതാക്കളായ നടയറ ജബ്ബാർ, മണക്കാട് സഫർ, പീരുമുഹമ്മദ് മാണിക്കംവിളാകം എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു. ജില്ലയി​െല കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടി ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി ക​​ണ്ടെയ്‌ൻമൻെറ് സോണുകളിൽ ജനമൈത്രി കോവിഡ് സമിതികൾ രൂപവത്​കരിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.