ബാലരാമപുരം മേഖലയിൽ നിയ​​ന്ത്രണം പ്രഹസനമാകുന്നെന്ന്​

ബാലരാമപുരം: ബാലരാമപുരം പഞ്ചയത്ത് പ്രദേശത്തെ കണ്ടെയ്ൻമൻെറ്​ സോണുകൾ പേരിന് മാത്രമാണെന്ന് ആരോപണം. വിവിധ കണ്ടെയ്ൻമൻെറ്​ സോണിലൂടെ വാഹനങ്ങൾക്ക് യഥേഷ്​ടം പുറത്തുപോകാനും അകത്ത് പ്രവേശിക്കാനും സാധിക്കുന്നുണ്ട്​. ആവശ്യത്തിന് പൊലീസുകാരില്ലെന്ന കാരണത്താൽ എല്ലാ സ്​ഥലത്തും പൊലീസുകാരെയും നിയോഗിച്ചിട്ടില്ല. ബാലരാമപുരം പഞ്ചായത്ത് പ്രദേശത്ത് ഇതുവരെ 57 പേർക്കാണ് കോവിഡ്​ ബാധിച്ചത് ഇതിൽ 12 പേർക്ക് രോഗം ഭേദമായി. ബാലരാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിലെ പ്രധാന കവാടമായ പഴയകട ലൈനിലൂടെ നിരവധി പേരാണ് രാവിലെ മുതൽ കടന്നു പോകുന്നത്. ശക്തമായ നിയന്ത്രണമില്ലാത്തതാണ് ഇത്തരത്തിലുള്ള അലക്ഷ്യമായ യാത്രക്ക് കാരണമാകുന്നതെന്നും ആരോപണമുയരുന്നു. ബിവറേജസ്​ ഷോപ്പിനു​ മുന്നിലെ നിയന്ത്രണങ്ങളില്ലാത്തതു കാരണം രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ടെയ്ൻമൻെറ്​ സോണിൽ നിന്നുൾപ്പെടെ മദ്യംവാങ്ങാനായി ദിനവും നിരവധി പേർ ഇവിടെ എത്തുന്നത് ഭീതി വർധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.