യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

നേമം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പിടിയില്‍. പുന്നമൂട് സ്വദേശി ദില്ലിവാല എന്നുവിളിക്കുന്ന കൃഷ്ണകുമാര്‍ (60) ആണ് പിടിയിലായത്. ആഗസ്​റ്റ്​ ഒന്നാം തീയതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. പുന്നമൂട് കേളേശ്വരം സ്വദേശി ദിനു (36) വിനാണ് വെട്ടുകത്തികൊണ്ടു വെട്ടേറ്റത്. കൃഷ്ണകുമാര്‍ മത്സ്യക്കച്ചവടക്കാരനാണ്. പുന്നമൂട് ചന്തയ്ക്കു സമീപത്തുവച്ച് ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. നേമം എസ്.ഐ ബി. ദീപുവി​ൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.