കരുനാഗപ്പള്ളിക്ക് ആശ്വാസദിനം

കരുനാഗപ്പള്ളിക്ക് ആശ്വാസദിനം * പരിശോധനക്ക് വിധേയരായ 243 പേരും നെഗറ്റിവ് കരുനാഗപ്പള്ളി: വിവിധ പഞ്ചായത്തുകളിലായി തിങ്കളാഴ്ച നടന്ന കോവിഡ് പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റിവ്. കുലശേഖരപുരത്ത് 54, ആലപ്പാട്ട് 69, തഴവയിൽ 79, തൊടിയൂരിൽ 23, താലൂക്കാശുപത്രിയിൽ 18 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക റാപ്പിഡ് ടെസ്​റ്റും നടത്തി. ആലപ്പാട്, കുലശേഖരപുരം, തഴവ, തൊടിയൂർ ഉൾപ്പെടെയുള്ള വിവിധ പഞ്ചായത്തുകളിൽ നേര​േത്ത നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ആശങ്ക പരത്തിയിരുന്നു. ‍യഥാസമയം കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയും ആരോഗ്യവകുപ്പ് ഉൾപ്പടെയുള്ളവയുടെ ഇടപെടൽ വഴിയും രോഗവ്യാപനം തടയാനായത് വലിയ ആശ്വാസമാണ് നൽകുന്നത്. നിയോജകമണ്ഡലത്തിൽ തൊടിയൂർ, ആലപ്പാട് പഞ്ചായത്തുകളാണ് ഇപ്പോൾ സമ്പൂർണ കണ്ടെയ്ൻമൻെറ് സോണുകളായി ഉള്ളത്. വൈദ്യുതി മുടങ്ങുംമയ്യനാട്: മയ്യനാട് ഇലക്ട്രിക്കൽ സെക്​ഷൻറ പരിധിയിൽ വാളത്തുംഗൽ വയൽ, ഹൈസ്കൂൾ, കരിവയൽ തോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി മുടങ്ങും. ജില്ലയിലെ ഏറ്റവും വലിയ പ്രാഥമികചികിത്സാകേന്ദ്രം ഇന്ന്​ തുറക്കും കരുനാഗപ്പള്ളി: കോവിഡ് ചികിത്സക്കായി വള്ളിക്കാവിൽ ജില്ലയിലെ തന്നെ വലിയ പ്രാഥമിക ചികിത്സാകേന്ദ്രം ചൊവ്വാഴ്ച തുറക്കും. 1000 കിടക്കകളുമായി വള്ളിക്കാവ് അമൃത എൻജിനീയറിങ് കോളജ് ഹോസ്​റ്റലി​ൻെറ വിവിധ ബ്ലോക്കുകളിലായാണ് സൻെറർ. ആറ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ആറ് ബ്ലോക്കുകളിലായാണ് ചികിത്സാ കേന്ദ്രം പ്രവർത്തിക്കുക. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൻെറ കൈലാസം ബ്ലോക്കും ക്ലാപ്പന ഗ്രാമപഞ്ചായത്തിൻെറ അനുഗ്രഹ ബ്ലോക്കുമാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. കൈലാസം ബ്ലോക്ക് പുരുഷൻമാർക്കും അനുഗ്രഹ ബ്ലോക്ക് സ്ത്രീകൾക്കുമായിരിക്കും. രോഗികളുടെ എണ്ണം വർധിച്ചാൽ മറ്റ് ബ്ലോക്കുകൾ പ്രവർത്തനം ആരംഭിക്കും. കുലശേഖരപുരം,തഴവ, ആലപ്പാട്, തൊടിയൂർ പഞ്ചായത്തുകൾക്കു നൽകിയിട്ടുള്ള ബ്ലോക്കുകളിലും തയാറെടുപ്പുകൾ പൂർത്തിയായി. ഇരവിപുരം മണ്ഡലത്തിൽ രണ്ട് കുടുംബാരോഗ്യകേന്ദ്രം ഇരവിപുരം: മണ്ഡലത്തിലെ രണ്ട് സാമൂഹികാരോഗ്യ കേന്ദ്രം കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യനാട് സി. കേശവൻ മെമോറിയൽ സി.എച്ച്.സി, വടക്കേവിള പാലത്തറ സി.എച്ച്.സി എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. ഇരവിപുരം പ്രാഥമികാരോഗ്യകേന്ദ്രം നേര​േത്ത കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയിരുന്നു. ഒ.പി വിഭാഗം വൈകുന്നേരം ആറ് വരെ പ്രവർത്തിയ്ക്കും. പ്രത്യേക ക്ലിനിക്കുകൾ ആഴ്ചയിൽ ആറ് ദിവസവും ഉണ്ടാവും. ഇ- ഹെൽത്ത് സംവിധാനം, ടോക്കൺ സമ്പ്രദായം, ക്യൂ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ താമസിയാതെ ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.