അമൃത ഹോസ്​റ്റലിൽ കോവിഡ് സെൻറർ

അമൃത ഹോസ്​റ്റലിൽ കോവിഡ് സൻെറർ ഓച്ചിറ: വള്ളിക്കാവ് അമൃത ഹോസ്​റ്റലിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സകേന്ദ്രം സജ്ജീകരിക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ വിളിച്ച യോഗത്തിൽ തീരുമാനമായി. നാലിന് എല്ലാ സൗകര്യങ്ങളോടുംകൂടി ചികിത്സകേന്ദ്രം ആരംഭിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ആദ്യഘട്ടത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, ക്ലാപ്പന പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചികിത്സ കേന്ദ്രങ്ങളാണ് ആരംഭിക്കുക. ആദ്യം നൂറുപേരെ വീതം പ്രവേശിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത്​ കേന്ദ്രത്തിൽ സ്ത്രീകൾക്കും ക്ലാപ്പന പഞ്ചായത്ത്​ കേന്ദ്രത്തിൽ പുരുഷന്മാർക്കുമാണ് പ്രവേശനം. ചികിത്സ കേന്ദ്രത്തിലേക്കാവശ്യമായ സാധന സാമഗ്രികൾ ശേഖരിക്കുന്നതിനുള്ള സംവിധാനവും ആരംഭിക്കാൻ തീരുമാനമായി.ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, ക്ലാപ്പന, ഓച്ചിറ, ആലപ്പാട്, കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളുടേയും ഒരുമിച്ചുള്ള കോവിഡ് പ്രതിരോധ കേന്ദ്രമാണ് വള്ളിക്കാവിൽ ആരംഭിക്കുക. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്.എം. ഇക്ബാൽ, ശ്രീലേഖ കൃഷ്ണകുമാർ, സെലീന, എസ്. ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു വഹീദ്, വിവിധ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. പ്ലസ് വൺ പ്രവേശനം: ഹെൽപ്​ ഡെസ്ക്​കരുനാഗപ്പള്ളി: കരിയർ ഗൈഡൻസ് സെല്ലി​ൻെറ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന ഹെൽപ് ഡെസ്ക് കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. പ്ലസ് വൺ ഏകജാലക പ്രവേശനം സംബന്ധിച്ചുള്ള സംശയനിവാരണത്തിന്​ ഹെൽപ് ഡെസ്ക്​ സേവനം ഉപയോഗപ്പെടുത്താം. സ്വന്തമായി അപേക്ഷിക്കാൻ കഴിയാത്ത കുട്ടികൾക്കും ഡെസ്കിനെ സമീപിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.