കുണ്ടറയിൽ കോവിഡ് പ്രാഥമിക പരിചരണകേന്ദ്രം ഒരുങ്ങുന്നു

(ചിത്രം) കുണ്ടറ: ഐ.എച്ച്.ആർ.ഡി കോളജിൻെറ പുതിയ കെട്ടിടത്തിൽ കോവിഡ് പ്രാഥമിക പരിചരണകേന്ദ്രം ഒരുങ്ങുന്നു. പരിചരണകേന്ദ്രത്തിനായി ഐ.എച്ച്.ആർ.ഡി കെട്ടിടം തെരഞ്ഞെടുത്തപ്പോൾതന്നെ ഇതിനെതിരെ തെറ്റായ പ്രചാരണവും ആരംഭിച്ചു. ഇതിൻെറ ഭാഗമായി പ്രദേശവാസികളുടെ കൂട്ടപ്പരാതിയും കലക്ടർക്ക് നൽകി. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത 100 പേർക്കുള്ള പ്രാഥമിക പരിചരണകേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നതെങ്കിലും അഞ്ഞൂറോളം പേരെ ഇവിടെ എത്തിക്കുമെന്നുമെല്ലാം പ്രചാരണമുണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്തും മടിച്ചുനിൽക്കുകയാണ്. കോൺഗ്രസ്​ ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡൻറ് തുടരുന്നത് നറുക്കെടുപ്പിലൂടെയായതിനാൽ രാഷ്​ട്രീയമായി നടപടി സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യമില്ല. 100 പേർക്ക് ചികിത്സനൽകുന്ന കേന്ദ്രത്തിൽ ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും ശുചീകരണപ്രവർത്തകരും സന്നദ്ധപ്രവർത്തരും ഭക്ഷണം തയാറാക്കുന്നവരുമായി ഒരുസമയം 140 ലധികം പേർ ഇവിടെയുണ്ടാകും. ജനങ്ങൾ മനുഷ്യത്വത്തിൻെറ പക്ഷത്ത് നിൽക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.