ലോക്ഡൗണിലെ കുക്കുമ്പർ കൃഷിക്ക് നൂറുമേനി

(ചിത്രം) മയ്യനാട്: കോവിഡ് കാലത്ത് വീട്ടമ്മ നടത്തിയ വെള്ളരികൃഷിക്ക് നൂറുമേനി വിളവ്. മയ്യനാട് അമ്മാച്ചൻമുക്ക് സുബി മൻസിലിൽ ഹസൂറാ വഹാബാണ് സലാഡ് വെള്ളരി കൃഷി ചെയ്തത്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നു​ കൃഷി. എന്നിട്ടും കൃഷിക്ക് നല്ല വിളവാണ് ലഭിച്ചത്. പച്ചക്കറികള​ും വെള്ളരിക്കയും സർക്കാറിൻെറ കൊല്ലത്തെ ഇക്കോ ഷോപ്പിലാണ് നൽകിയത്. പരിസരവാസികൾക്കും ബന്ധുക്കൾക്കും കുറേ നൽകി. കുക്കുമ്പർ കൂടാതെ പലതരം വെള്ളരികളും പടവലവും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്. ഭർത്താവ് വഹാബും കൃഷിക്ക് കൂട്ടായുണ്ട്. അയത്തിൽ ബൈപാസ് കാടുകയറുന്നു (ചിത്രം) ഇരവിപുരം: അയത്തിൽ ബൈപാസ് ജങ്ഷനിൽ പാലത്തിനും ട്രാഫിക് സിഗ്​നലിനും സമീപം കാടുകയറി. ചെടികൾ വെട്ടിമാറ്റി വൃത്തിയാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇവിടം തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി. ഏതാനും ദിവസം മുമ്പ് വഴിയാത്രക്കാരനായ ഒരാളെ തെരുവുനായ കടിച്ചിരുന്നു. കുറ്റിക്കാട്ടിൽനിന്ന് റോഡിലേക്കിറങ്ങുന്ന നായകൾ ഇരു ചക്രവാഹനങ്ങൾക്ക്​ മുന്നിലേക്ക് ചാടി അപകടം ഉണ്ടാകുന്നതും പതിവായി. ഇവിടെ കാട് വെട്ടിത്തെളിക്കാൻ കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്ന് ഐ.എൻ.റ്റി.യു.സി ജില്ല സെക്രട്ടറി അയത്തിൽ നിസാം പറഞ്ഞു. ഇതുസംബന്ധിച്ച് കലക്ടർക്ക് നിവേദനം നൽകി. പെരുന്നാൾ നമസ്കാരം കൊട്ടിയം: ഇത്തിക്കര മുസ്​ലിം ജമാഅത്തിൽ പെരുന്നാൾ നമസ്കാരം നടത്തുമെന്ന് പ്രസിഡൻറ് മൈലക്കാട് ഷായും സെക്രട്ടറി അഷറഫും അറിയിച്ചു. രാവിലെ ഏഴിന് രജിസ്ട്രേഷൻ ആരംഭിക്കും. ചീഫ് ഇമാം ഷെഫീക്ക് അസ്ഹരി നേതൃത്വം നൽകും. കിളികൊല്ലൂർ തെക്കുംകര മുസ്​ലിം ജമാഅത്തിൽ രാവിലെ ഏഴിന് പെരുന്നാൾ നമസ്കാരം നടക്കും. ഇമാം നൗഫൽ ഖാൻ മന്നാനി നേതൃത്വം നൽകും അയത്തിൽ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ രാവിലെ 7.45ന് പെരുന്നാൾ നമസ്കാരം നടക്കും. ജമാഅത്ത് അംഗങ്ങളായ നൂറുപേർക്കായിരിക്കും പ്രവേശനം. ഇമാം അയ്യൂബ് മന്നാനി നമസ്കാരത്തിന് നേതൃത്വം നൽകും. കണ്ണനല്ലൂർ മുസ്​ലിം ജമാഅത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ രാവിലെ ഏഴിന് പെരുന്നാൾ നമസ്കാരം നടക്കും. ഇമാം സലിം ഷാ മൗലവി നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.