നേമം താലൂക്ക് ആശുപത്രി ഉടൻ തുറക്കണമെന്ന്

തിരുവനന്തപുരം: ഡോക്ടർക്കും ചില ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രവർത്തനം നിർത്തി​െവച്ച നേമം ശാന്തിവിള താലൂക്ക് ആശുപത്രി ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ​െറസിഡൻറ്​സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ് ആവശ്യപ്പെട്ടു. ഒരാഴ്ചയായി അശുപത്രിയുടെ പ്രവർത്തനം നിർത്തി​െവച്ചതുകൊണ്ട് കല്ലിയൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും സമീപ കോർപറേഷൻ വാർഡുകളിലുമുള്ള മറ്റ് രോഗങ്ങൾ പിടിപെട്ട നിർധനരായ നൂറുകണക്കിന് രോഗികൾ ചികിത്സ ലഭിക്കാതെ വലയുകയാണ്. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് രോഗബാധയുണ്ടായ മറ്റ് സർക്കാർ ആശുപത്രികളിലേതുപോലെ നേമം ആശുപത്രിയും പരിസരവും അണുമുക്തമാക്കി ആശുപത്രി പ്രവർത്തനം പുനരാരംഭിക്കണമെന്ന് ഫ്രാൻസ് ജനറൽ സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.