നിരീക്ഷണകാലാവധി പൂർത്തിയാക്കില്ല; മേയർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം

തിരുവനന്തപുരം: നഗരത്തിലെ കോവിഡ് സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മേയർ തന്നെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തുന്നതായി ആരോപണം. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ട അദ്ദേഹം മാനദണ്ഡങ്ങൾ ലംഘിച്ച് നഗരസഭ ഓഫിസിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. രണ്ട് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാർ ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 24 ന് സ്വയം നീരീക്ഷണത്തിൽ പോകുന്നതായി മേയർ അറിയിച്ചത്. എന്നാൽ 25ന് നടത്തിയ സ്വാബ് പരിശോധനയിൽ ഫലം നെഗറ്റിയവതിെന തുടർന്ന് 26 മുതൽ വീണ്ടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മേയർ സജീവമാകുകയായിരുന്നു. ഞായറാഴ്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന പൊലീസ്, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കായുള്ള കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററായ വട്ടിയൂർക്കാവ് ഷൂട്ടിങ് അക്കാദമിയിലെ ഒരുക്കങ്ങൾ വിലയിരുത്തി. തിങ്കളാഴ്ച രാവിലെ ആമയിഴഞ്ചാൻ തോട് ശുചീകരണ പുരോഗതി വിലയിരുത്താൻ തകരപ്പറമ്പിലും തുടർന്ന് ഓഫിസിലും എത്തി. കോവിഡ് സ്ഥീരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള വ്യക്തി നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിൻെറ നിർദേശം. രോഗിക്ക് അസുഖം ഭേദമായാലും ക്വാറൻറീൻ പൂർത്തിയാകാതെ പുറത്തിറങ്ങാൻ പാടില്ല. ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കേരള എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുക്കുന്ന്. നിരീക്ഷണത്തിൽ കഴിയുന്ന ആദ്യ ദിവസങ്ങളിലെ ഫലം നെഗറ്റിവായാലും അത് പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്നും വരുംദിവസങ്ങളിൽ രോഗപ്പകർച്ചക്കുള്ള സാധ്യത ഏറെയായതിനാലാണ് ഐ.സി.എം.ആർ 14 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ നിർദേശിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഏഴ് കൗൺസിലർമാരുടെ ഫലം നെഗറ്റിവായിട്ടുണ്ട്. ഇവരും 17 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു box ജോലിക്ക് ഹാജരാകാൻ പറഞ്ഞതിലെ വൈരാഗ്യം- മേയർ തിരുവനന്തപുരം: കോവിഡ് ബാധിച്ച ജനപ്രതിനിധികളുമായി തനിക്ക് പ്രാഥമിക സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും ആരോപണങ്ങൾ മുനിസിപ്പൽ ജീവനക്കാരുടെ നേതാക്കൾ കെട്ടിച്ചമതാണെന്നും മേയർ കെ. ശ്രീകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ ശമ്പളവും വാങ്ങി വീട്ടിലിരിക്കാതെ ജോലിക്ക് ഹാജാരാകാൻ പറഞ്ഞതിൻെറ വൈരാഗ്യമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ. മുനിസിപ്പൽ ജീവനക്കാരുടെ സേവനം അവശ്യസർവിസായാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്. ക​െണ്ടയ്​ൻമൻെറ് സോണിലടക്കം പ്രവർത്തിക്കേണ്ടിവരുന്നതിനാൽ 10 ദിവസം കൂടുമ്പോൾ സ്വയം ആരോഗ്യപരിശോധനക്ക് വിധേയമാകാറുണ്ടെന്നും മേയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.