പൊലീസുകാരന് കോവിഡ്; എസ്.ഐയടക്കം എട്ടുപേര്‍ ക്വാറൻറീനില്‍

നേമം: സ്​റ്റേഷനിലെ സി.പി.ഒയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മലയിന്‍കീഴ് സ്​റ്റേഷനില്‍ എസ്.ഐയടക്കം എട്ടുപേര്‍ ക്വാറൻറീനില്‍. സ്​റ്റേഷന്‍ ക്വാര്‍ട്ടേഴ്സില്‍ ക്വാറൻറീനില്‍ കഴിഞ്ഞിരുന്ന ​െപാലീസുകാരനാണ് കഴിഞ്ഞദിവസം കോവിഡ് പരിശോധനയില്‍ പോസിറ്റിവായത്. ഇദ്ദേഹത്തി​ൻെറ ഭാര്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ക്വാറൻറീനില്‍ പോയിരുന്നു. തിരിച്ച്​ ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പൊലീസുകാരൻ കോവിഡ് പരിശോധനക്ക്​ വിധേയനായപ്പോഴാണ് ഫലം പോസിറ്റിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.