'ശൗര്യ' ഉദ്ഘാടനം ഇന്ന്​

തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകൾ ഉപയോഗിച്ച് നിർമിച്ച ത്രിമാനരൂപം പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്റ തിങ്കളാഴ്ച രാവിലെ 11ന് പൊലീസ്​ ആസ്​ഥാനത്ത് അനാച്ഛാദനം ചെയ്യും. ഉപയോഗ്യശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകൾ, റിവോൾവറുകൾ എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ശൗര്യ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒരു പൊലീസ്​ ഉദ്യോഗസ്​ഥൻ സല്യൂട്ട് ചെയ്യുന്ന മാതൃകയിലാണ് ത്രിമാനാകൃതിക്ക് രൂപം നൽകിയിരിക്കുന്നത്. കേരള പൊലീസ്​, സ്​റ്റേറ്റ് പൊലീസ്​ മീഡിയ സൻെറർ എന്നിവയുടെ ഔദ്യോഗിക ഫേസ്​ബുക്ക് പേജിൽ തിങ്കളാഴ്ച രാവിലെ 11ന്​ ഉദ്ഘാടനചടങ്ങ് തത്സമയം കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.