നേരറിവ് ടി.വി ചലഞ്ച്

നേരറിവ് ടി.വി ചലഞ്ച് (ചിത്രം)....must....ചവറ: തേവലക്കര കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നേരറിവ് ടി.വി ചലഞ്ച് സംഘടിപ്പിച്ചു. നാൽപത് വിദ്യാർഥികൾക്ക് ടി.വി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ. ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷിഹാബ് കാട്ടുകുളം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.കെ. സജീവ്, വാർഡംഗങ്ങളായ ഇസ്മയിൽ കുഞ്ഞ്, ബിന്ദ്യ അജയൻ, രാജീവ്, എസ്.എം.സി ചെയർമാൻ കൃഷ്ണകുമാർ, ശ്രീകല, ആർ. രാമചന്ദ്രൻപിള്ള, സുരേഷ്കുമാർ, രാജീവൻ, കെ. മോഹനക്കുട്ടൻ, വൈ. സലിം, ഇബ്രാഹിംകുട്ടി, നൗഷാദ് കൊട്ടുകാട്, ഡോ.സ്മിത നായർ എന്നിവർ സംസാരിച്ചു.കാർഗിൽ വിജയ് ദിവസ് ആചരിച്ചു(ചിത്രം)കരുനാഗപ്പള്ളി: കേരള സ്​റ്റേറ്റ് എക്സ്-സർവിസസ് ലീഗ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. കരുനാഗപ്പള്ളി ബസ്​സ്​റ്റാൻഡിന് സമീപം തയാറാക്കിയ കാർഗിൽ അമർജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എക്സ്-സർവിസസ് ലീഗ് സംസ്ഥാന ട്രഷറർ പി. സതീഷ്ചന്ദ്രൻ, താലൂക്ക് പ്രസിഡൻറ് കേണൽ ശശികുമാർ, സെക്രട്ടറി ജനാർദനൻപിള്ള , ടി. സ്നേഹജൻ, ബാബു സൂര്യ, സുകുമാരൻ എന്നിവർ പങ്കെടുത്തു.വൈദ്യുതി മുടങ്ങുംകൊട്ടിയം: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊട്ടിയം ജങ്ഷൻ, ഇൻഡക്ക് മുക്ക്, സിതാര ജങ്ഷൻ എന്നീ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുംഇരവിപുരം: പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപെട്ട ഗോപാലശ്ശേരി, ശേഖുന, തെക്കേകാവ്, പഴയ ടെലിഫോൺ എക്​സ്​ചേഞ്ച്, യൂനുസ് കോളജ്, മുള്ളുവിള, ഉദയ ഓയിൽ മിൽ, ബ്രദേഴ്സ് യൂനിയൻ വെസ്​റ്റ്​ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചരവരെ വൈദ്യുതി മുടങ്ങും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.