ഹാരിസൺസ്​ മലയാളം പ്ലാേൻറഷനിൽ തൊഴിലാളി സമരം തുടങ്ങി

പുനലൂർ: ഹാരിസൺസ്​ മലയാളം പ്ലാേൻറഷനിലെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികൾ ഫാക്ടറി പഠിക്കൽ സമരം തുടങ്ങി. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകളാണ് സമരത്തിലുള്ളത്. മാസത്തിൽ 15 ദിവസം മാത്രമാണ് തൊഴിലാളികൾക്ക് ജോലി നൽകുന്നത്. ഒരുമാസം 3000 രൂപ മാത്രമേ തൊഴിലാളികൾക്ക് ശമ്പളമായി ലഭിക്കുന്നുള്ളൂ. കേരളത്തിലെ മറ്റെല്ലാ തോട്ടങ്ങളിലും 26 ദിവസം ജോലി നൽകിവരുന്നുണ്ട്. തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്‌. ജയമോഹൻ ആവശ്യപ്പെട്ടു. മാനേജ്മൻെറ് ഇത്​ തുടർന്നാൽ സൂചനാപണിമുടക്കിലേക്കും അനിശ്ചിതകാല പണിമുടക്കിലേക്കും തൊഴിലാളികൾ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ....must.... അധ്യാപകനിയമനാംഗീകാരം വൈകുന്നു കൊല്ലം: സമന്വയ സോഫ്​റ്റ്​വെയർ കഴിഞ്ഞ ഡിസംബറിൽ ലോക്ക്​ ചെയ്​തതിനാൽ ആയിരത്തോളം അധ്യാപകരുടെ നിയമനം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ ഇവർക്ക്​ ശമ്പളവും ലഭിക്കുന്നില്ല. ഈ വിഷയം സംസ്ഥാനതല യോഗത്തിൽ രണ്ടുതവണ എ.കെ.എസ്​.ടി.യു സംസ്ഥാന പ്രസിഡൻറ്​ എൻ. ശ്രീകുമാർ ഉന്നയിക്കുകയ​ും വിദ്യാഭ്യാസമന്ത്രി, ഡി.ജി.ഇ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക്​ നിവേദനം നൽകുകയും ചെയ്​തു. സ്​കൂളുകൾ തുറന്ന്​ സ്​റ്റാഫ്​ ഫിക്​സേഷൻ നൽകു​േമ്പാൾ ഇതിന്​ പരിഹാരമുണ്ടാകുമെന്നാണ്​ ഉ​​േദ്യാഗാർഥികൾ പ്രത്യാശിക്കുന്നത്​. പ്രശ്​നത്തിന്​ പരിഹാരമുണ്ടായില്ലെങ്കിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്​ സംസ്ഥാനത്തെ എല്ലാ ഡി.ഡി.ഇ. ഓഫിസുകൾക്കുമുന്നിലും ധർണ നടത്താൻ കഴിഞ്ഞദിവസം വിഡിയോ കോൺഫറൻസ്​ വഴി ചേർന്ന സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ യോഗം തീരുമാനിച്ചു. ട്രിപ്​ൾ ലോക്ഡൗൺ പ്രദേശങ്ങളിലെ ദുരിതം പരിഹരിക്കണം -എം.പി കൊല്ലം: ട്രിപ്​ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ജനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സു​േരഷ് എം.പി ആവശ്യപ്പെട്ടു. വീടുകളില്‍ നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.