കോവിഡ് സ്ഥിരീകരിച്ചയാളെക്കുറിച്ച് വിവരമില്ല

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച ഖത്തറിൽനിന്നെത്തിയ 60 വയസ്സുകാരനായ അഞ്ചാലുംമൂട് സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കാതെ ആരോഗ്യവകുപ്പ്. നിലവിൽ അഞ്ചാലുംമൂടും പരിസര പഞ്ചായത്തുകളിലും നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിൽ ഇദ്ദേഹത്തിൻെറ പേര് ഇല്ലെന്നതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്. മറ്റു ജില്ലയിൽ ക്വാറൻറീനിൽ കഴിഞ്ഞിട്ടുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോവിഡ് രോഗികളുടെ വിവരം പുറത്തുവിട്ടതിലാണ് അഞ്ചാലുംമൂട് സ്വദേശിയുടെ വിവരം അഞ്ചാമതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന്​ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തൃക്കരുവയിൽ സൻെറിനൽ സർ​ൈവലൻസിൻെറ ഭാഗമായി 72 പേരെ പരിശോധിച്ചു. ഇവരുടെ ഫലം രണ്ടു ദിവസത്തിനു ശേഷമേ പുറത്തു വരൂ. ചികിത്സക്കിടയിൽ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ മാതാവിനും രോഗബാധ പാരിപ്പള്ളി: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് ബാധിച്ച കല്ലുവാതുക്കൽ പുലിക്കുഴി സ്വദേശിയായ യുവതിയുടെ മാതാവിനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 10നാണ് യുവതിയെ ചെവിയുടെ ചികിത്സക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മാതാവ് ഇവർക്ക് കൂട്ടിരുന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.